|    May 25 Thu, 2017 11:50 pm
FLASH NEWS

സാന്ത്വനവുമായി മമ്മൂട്ടി പരവൂരിലെത്തി

Published : 20th April 2016 | Posted By: SMR

കൊല്ലം: പരവൂര്‍ ദുരന്തഭൂമിയില്‍ നടന്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ദുരന്തസ്മരണയില്‍ പരവൂര്‍ എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. അപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കൃഷ്ണയെയും കിഷോറിനെയും മമ്മൂട്ടി ആശ്വസിപ്പിച്ചു. ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ വേദന തന്നെ ഏറ്റവും വേദനിപ്പിക്കുന്നതായി മമ്മൂട്ടി പറഞ്ഞു.
ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സുരക്ഷ ഉറപ്പു വരുത്തണം. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സ്‌നേഹസംഗമത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും നടനുമായ വി കെ ശ്രീരാമന്‍, ജി എസ് ജയലാല്‍ എംഎല്‍എ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day