|    Sep 22 Sat, 2018 1:21 pm
FLASH NEWS

സാന്ത്വനം പകര്‍ന്ന് പാര്‍ട്ടികളും സംഘടനകളും

Published : 13th August 2018 | Posted By: kasim kzm

ഇരിട്ടി: ഇരിട്ടി, പേരാവൂര്‍ മേഖലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരെ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ശിച്ച് സാധനസാമഗ്രികള്‍ വിതരണം ചെയ്തു. മുണ്ടയാംപറമ്പ്, കച്ചേരിക്കടവ്, ചുങ്കക്കുന്ന്, അമ്പായത്തോട് എന്നിവിടങ്ങളിലെ ക്യാംപുകളിലായിരുന്നു സന്ദര്‍ശനം. ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍, സംസ്ഥാന സെക്രട്ടറി ജബീന ഇര്‍ഷാദ്, ബര്‍ണബാസ് ഫെര്‍ണാണ്ടസ്, പള്ളിപ്രം പ്രസന്നന്‍, മുഹമ്മദ് ഇംതിയാസ്, എന്‍ എം ഷഫീഖ്, ത്രേസ്യാമ്മ മാളിയേക്കല്‍, റഹ്‌ന ടീച്ചര്‍, നാണി ടീച്ചര്‍, സാജിത സജീര്‍, അഹമ്മദ് കുഞ്ഞി, ഷഫീര്‍ ആറളം, തസ്‌നീം, അസീസ് ഉളിയില്‍, എന്‍ എം സ്വാലിഹ് നേതൃത്വം നല്‍കി. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഉളിയില്‍ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. മുണ്ടയാംപറമ്പ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്.
പി കെ ശ്രീമതി എംപി, ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് എന്‍ ടി റോസമ്മ എന്നിവര്‍ക്ക് കൈമാറി. പി കെ റജീസ്, കെ ടി ശരീഫ്, റാഷിദ്, സവാദ്, ശിഹാബ്, കെ വി അമര്‍, ഫയാസ്, നൗഫല്‍, സക്കരിയ നേതൃത്വം നല്‍കി.
കേളകം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന അടക്കാത്തോട് രാമച്ചി ആദിവാസി കോളനിവാസികള്‍ക്ക് ഖത്തര്‍ കെഎംസിസി, യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഭക്ഷണക്കിറ്റ് നല്‍കി. പഞ്ചായത്ത് മെംബര്‍ കെ എസ് അശ്‌റഫ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇ ഐ അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് ഇര്‍ഫാന്‍, പി യു സഫ്‌വാന്‍, കെ ഐ മുത്തലിബ്, കെ എച്ച് അലിയാര്‍, സി യു ജലാല്‍ നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss