|    Jun 24 Sun, 2018 12:56 pm
FLASH NEWS

സാന്തോം കോളനിയിലെ വിദേശ മദ്യ വില്‍പ്പന ശാല: നിരാഹാര സമരം ആരംഭിച്ചു

Published : 28th January 2017 | Posted By: fsq

 

മട്ടാഞ്ചേരി: ജനവാസ കേന്ദ്രമായ തോപ്പുംപടി സാന്തോം കോളനിയില്‍ ജനങ്ങളുടെ സൈ്വര്യ വിഹാരം തകര്‍ക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ മദ്യ വില്‍പ്പന ശാലക്കെതിരേ നാട്ടുകാരുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചു. പ്രീതി വാസുദേവ്, സിനി പ്രസാദ്, അജിത ആന്റണി, ബിന്ദു ഹരി എന്നിവരാണ് മദ്യ ശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നില്‍ നിരാഹാരം കിടക്കുന്നത്. ഓരോ ദിവസവും സമരത്തിന് ജനകീയ പിന്തുണ ഏറി വരികയാണ്. കരുവേലിപ്പടി പോളക്കണ്ടം മാര്‍ക്കറ്റിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യ വില്‍പ്പന ശാലയാണ് ജനവാസ കേന്ദ്രമായ സാന്തോം കോളനിയിലേക്ക് മാറ്റിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും  സാമൂഹ്യ സാംസ്‌കാരിക സംഘടനകളും കേരള മദ്യ നിരോധന സമിതി എന്നിവ സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെ ജെ മാക്‌സി എംഎല്‍എ സമരപന്തല്‍ സന്ദര്‍ശിച്ച് മദ്യശാല പൂട്ടിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായി സമരക്കാര്‍ പറഞ്ഞു. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് നടന്ന പ്രകടനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. സമരത്തിന് ആശംസകള്‍ അര്‍പ്പിച്ച് കൗണ്‍സിലര്‍ കെ ജെ പ്രകാശന്‍, കേരള മദ്യ നിരോധന സമിതി കൊച്ചി താലൂക്ക് പ്രസിഡന്റ് പി ആര്‍ അജാമളന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss