|    Jan 22 Sun, 2017 5:41 pm
FLASH NEWS

സാനിയ-ഹിംഗിസ് സഖ്യം പിരിഞ്ഞു

Published : 11th August 2016 | Posted By: SMR

ന്യൂഡല്‍ഹി: വനിതാ ഡബിള്‍സ് ടെന്നിസ് ലോക റാങ്കിങില്‍ ഒന്നാംസ്ഥാനക്കാരായ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ല ന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സ ഖ്യം വേര്‍പിരിഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി കിരീടം നേടാനാവാത്തതാണ് ഇരുവരും വേര്‍പിരിയാനുള്ള കാരണം. തീരുമാനം സ്വാഭാവികമാണെന്നു സാനിയയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ചെക് റിപബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രൈകോവയാണ് സാനിയയുടെ പുതിയ ഡബിള്‍സ് പങ്കാളി. സാനിയയും ഹിംഗിസും ചേര്‍ന്ന് മൂന്നു ഗ്രാന്റ്സ്ലാ മുകളടക്കം 14 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക