|    Jan 21 Sat, 2017 10:09 am
FLASH NEWS

സാനിയ-ഹിംഗിസ് ജോടി സെമിയില്‍

Published : 14th February 2016 | Posted By: SMR

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോക ഒന്നാം ഡബിള്‍സ് ജോടിയായ ഇന്ത്യയുടെ സാനിയാ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് ടീം അപരാജിത പടയോട്ടം തുടരുന്നു. ഇന്തോ-സ്വിസ് ജോടി സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് വനിതാ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. റഷ്യയുടെ ദാരിയ കസാകിന- എലേന വെസ്‌നിന സഖ്യത്തെയാണ് സാനിയ-ഹിംഗിസ് ടീം 6-4, 6-1നു തകര്‍ത്തത്. സഖ്യത്തിന്റെ തുടര്‍ച്ചയായ 38ാം ജയമായിരുന്നു ഇത്.
ഇന്നു നടക്കുന്ന ഫൈനലില്‍ മൂന്നാം സീഡുകളായ അനാബെല്‍ മെഡിന ഗാരിഗ്വസ്-അരാന്‍സ സന്റോജ ടീമാണ് സാനിയ-ഹിംഗിസ് സഖ്യത്തിന്റെ എതിരാളികള്‍.
കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ ശേഷം ഇന്തോ-സ്വിസ് എക്‌സ്പ്രസ് പരാജയമറിഞ്ഞിട്ടില്ല. വിംബിള്‍ണ്‍, യുഎസ് ഓപ ണ്‍, ഗ്വാങ്ഷു, വുഹാന്‍, ബെയ്ജിങ്,ഡബ്ല്യുടിഎ ഫൈനല്‍സ്, ബ്രിസ്ബണ്‍, സിഡ്‌നി എന്നീ ടൂര്‍ണമെന്റുകളിലും ഈ വര്‍ഷത്തെ ആസ്‌ത്രേലിയന്‍ ഓപണിലും ഇവര്‍ കിരീടം ചൂടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക