|    Jan 18 Wed, 2017 11:53 pm
FLASH NEWS
Home   >  Sports  >  Others  >  

സാനിയ-ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍

Published : 13th August 2016 | Posted By: SMR

ടെന്നിസില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് പുതുജീവനേകി മിക്‌സഡ് ഡബിള്‍സില്‍ സാനിയാ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. മഴ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ഒരു ദിവസം വൈകി നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ സഖ്യം ആസ്‌ത്രേലിയയുടെ സാമന്ത സ്റ്റോസര്‍- ജോണ്‍ പിയേഴ്‌സ് ജോടിയെ 7-5, 6-4ന് തോല്‍പ്പിക്കുകയായിരുന്നു.
ഒന്നാം സെറ്റില്‍ ഓസീസ് താരങ്ങള്‍ക്കാണ് മുന്‍തൂക്കമുണ്ടായിരുന്നത്. എന്നാല്‍ പൊരുതിക്കയറിയ സാനിയ-ബൊപ്പണ്ണ സഖ്യം സെറ്റ് ടൈബ്രേക്കറിലെത്തിച്ചു. ടൈബ്രേക്കറില്‍ ഇന്ത്യന്‍ ജോടി സെറ്റ് പിടിച്ചെടുക്കുകയും ചെയ്തു. രണ്ടാം സെറ്റില്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെയാണ് ഓസീസ് സഖ്യം കീഴടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക