|    Jul 21 Fri, 2017 8:35 am
Home   >  Todays Paper  >  page 11  >  

സാനിയ-ബാര്‍ബോസ സഖ്യം ക്വാര്‍ട്ടറില്‍

Published : 7th September 2016 | Posted By: SMR

ഇന്ത്യന്‍ സൂപ്പര്‍ താരം സാനിയാ മിര്‍സ വനിതകളുടെ ഡബിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഏഴാം സീഡായ ചെക് റിപബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രൈക്കോവയ്‌ക്കൊപ്പം റാക്കറ്റേന്തിയ സാനിയ അമേരിക്കന്‍-ജാപ്പനീസ് സഖ്യമായ നിക്കോള ഗിബ്‌സ്- നയോ ഹിബനൊ സഖ്യത്തിനെതിരെയാണ് ആധികാരിക വിജയം നേടിയത്. സ്‌കോര്‍ 6-4, 7-5.  32 മിനിറ്റ് നീണ്ട മല്‍സരത്തിനൊടുവിലാണ് സാനിയ സഖ്യത്തിന്റെ വിജയം.
കഴിഞ്ഞ യു എ സ് ഓപണില്‍ ഉള്‍ പ്പെടെ വനിത ഡബിള്‍സില്‍ സ്വിസ്താരം മാര്‍ട്ടിന ഹിം ഗിസിനൊപ്പം മൂന്ന് തവണ ഗ്രാന്റ് സ്ലാം ബഹുമതിനേടിയ സാനിയ ഇക്കുറി മല്‍സരിക്കുന്നത് പുതിയ പങ്കാളിക്കൊപ്പമാണ്.
അതേസമയം, പുരുഷ മിക്‌സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ രോഹണ്‍ ബൊപ്പണ്ണ സഖ്യം തോല്‍വിയോടെ പുറത്തായി. കാനഡയുടെ ഗബ്രിയേല ഡബ്രൗസ്‌കിയായിരുന്നു ബൊപ്പണ്ണക്കൊപ്പം റാക്കറ്റേന്തിയത്.
കാനഡയുടെ റോബര്‍ട്ട് ഫറാ-ജര്‍മനിയുടെ അന്നാ ലെന ഗ്രോണിഫെല്‍ഡ് സഖ്യത്തിനുമുന്നിലാണ് ബൊപ്പണ്ണ സഖ്യം മുട്ടുമടക്കിയത്. സ്‌കോര്‍: 6-1, 2-6, 8-10.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക