|    Dec 15 Fri, 2017 7:44 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സാനിയ : ഇന്ത്യയുടെ ടെന്നീസ് സ്വപ്നം

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ലോകത്തിന്റെ ടെന്നീസ് മൈതാനങ്ങളില്‍ ഇന്ത്യക്ക് അഭിമാനത്തോടെ പറയാനാകുന്ന താരം, സാനിയ മിര്‍സ. ലോക ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാന നേടുകയും തുടര്‍ച്ചയായ 84 ആഴ്ചകള്‍ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ നിലനിര്‍ത്തുകയും ചെയ്ത ഏക ഇന്ത്യന്‍ താരമാണ് സാനിയ മിര്‍സ. ഈ നേട്ടം കൈവരിച്ചതില്‍ ലോക ടെന്നീസ് താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരിയാണ് സാനിയ.
ഈ സീസണിലും മികച്ച പ്രകടനം പുറത്തെടുത്ത സാനിയ ഈ വര്‍ഷം വേര്‍പിരിയലുകള്‍ക്കുശേഷം മാര്‍ട്ടീന ഹിങ്കിസിനൊപ്പം ഡബ്ലുറ്റിഎ ഫൈനലും കളിച്ചു. ഈ സീസണില്‍ നേട്ടങ്ങളുടെ പട്ടിക മാത്രമാണ് സാനിയക്കുള്ളത്. തന്റെ സഹതാരമായ ബാര്‍ബോറ സ്‌ട്രൈക്കോവയ്‌ക്കൊപ്പം കളിച്ച ആറു ടൂര്‍ണമെന്റുകളില്‍ മുന്നെണ്ണത്തിലും വിജയം സ്വന്തമാക്കിയ സാനിയ   ആകെ എട്ടു കിരീടങ്ങളാണ് ഈ സീസണില്‍ നേടിയെടുത്തത്. ഇതില്‍ സാനിയയുടെ മൂന്നാം ഗ്രാന്റ് സ്ലാം കിരീടവും ഉള്‍പ്പെടും.
2016 ല്‍ പുതിയൊരു റെക്കോഡും സാനിയ സ്വന്തമാക്കിയിട്ടുണ്ട്. തോല്‍വി അറിയാതെ 41 ഡബിള്‍സ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാനിയ ഡബിള്‍സിന്റെ ചരിത്രത്തിലെ പുതിയൊരു നേട്ടം കൂടിയാണ് പടുത്തുയര്‍ത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക