|    May 30 Tue, 2017 11:24 am
FLASH NEWS

സാനിയാ മിര്‍സയുടെ ആത്മകഥ വരുന്നു

Published : 5th May 2016 | Posted By: SMR

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നിസിലെ സൂപ്പര്‍ താരം സാനിയാ മിര്‍സ ആത്മകഥ പുറത്തിറക്കുന്നു. ‘എയ്‌സ് എഗെയ്ന്‍സ്റ്റ് ഓഡ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ജൂലൈയില്‍ പുറത്തിറങ്ങും. പ്രമുഖ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
29കാരിയായ സാനിയയുടെ ജീവിതം പുസ്തകമായി വരുന്നത് ടെന്നിസ് പ്രേമികള്‍ക്ക് മുഴുവന്‍ പ്രചോദനം നല്‍കുമെന്ന് പ്രസാധക രായ ഹാര്‍പര്‍ കോളിന്‍സിന്റെ ചീഫ് എഡിറ്റര്‍ വി കെ കാര്‍ത്തിക പറ ഞ്ഞു.
വനിതാ ടെന്നിസ് അസോസിയേഷന്‍ റാങ്ക് പട്ടികയില്‍ ഡബിള്‍സില്‍ ഒന്നാംസ്ഥാനത്തെത്തിയ സാനിയ 2012ല്‍ സിംഗിള്‍സില്‍ നിന്ന് വിരമിച്ചിരുന്നു.
സാനിയയുടെ ഓര്‍മകളും മികച്ച നേട്ടങ്ങളുമെല്ലാം ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. അസാധാരണമായ മെയ്‌വഴക്കങ്ങളിലൂടെ ടെന്നിസിന്റെ അത്യുന്നതങ്ങളിലെത്തിയ സാനിയയുടെ ജീവിതം പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നത് ടെന്നിസ് പ്രേമികള്‍ക്കും മുതല്‍കൂട്ടാവും. തന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയ്ക്ക് മുതല്‍കൂട്ടാക്കുമെന്നും ഭാവിയില്‍ തന്റെ ആത്മകഥയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ആരെങ്കിലും ഗ്രാന്റ്സ്ലാം വിജയിയായാല്‍ തന്റെ ജീവിതം ധന്യമാവുമെന്നും സാനിയ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day