|    Oct 23 Mon, 2017 8:33 am
Home   >  Todays Paper  >  page 11  >  

സാനിയക്ക് മെഡല്‍ സാധ്യതയെന്ന് സെറീന വില്യംസ്

Published : 5th August 2016 | Posted By: SMR

റിയോഡി ജനയ്‌റോ: ഇന്ത്യന്‍ ടെന്നിസ് താരം സാനിയാ മിര്‍സ റിയോ 2016ല്‍ മെഡല്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക ന്‍ സൂപ്പര്‍ താരം സെറീന വില്യംസ്. മികവുറ്റ പ്രകടനം  കാഴ്ചവയ് ക്കുന്ന സാനിയ ഡബിള്‍സില്‍ ഏതൊരു താരത്തിനൊപ്പവും മാജിക്കുകള്‍ കാണിക്കാന്‍ പ്രാപ്തയാണെന്നും സെറീന പറഞ്ഞു. നാല് ഒളിംപിക്‌സ് സ്വര്‍ണ ജേതാവ് കൂടിയാണ് സെറീന.
ഡബിള്‍സിനു പുറമേ സിംഗിള്‍സ് മല്‍സരങ്ങളിലും മികച്ച കരിയര്‍ സ്വന്തമാക്കാന്‍ കഴിവുള്ളതാരമാണ് സാനിയ, ഇത്തവണത്തെ ഒളിംപിക്‌സ് മല്‍രങ്ങളില്‍ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാനിയക്ക് കഴിയുമെന്നും സെ റീന പ്രതീക്ഷ പുലര്‍ത്തുന്നു.
റിയോയില്‍ മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും ഡബില്‍സില്‍ പ്രാര്‍ഥന തൊംബാരെയുമാണ് സാനിയയുടെ സഹതാരങ്ങള്‍.   സഹോദരി വീനസ് വില്യംസുമായി ചേര്‍ന്നാണ് സെറീന ഒളിംപിക്‌സ് ഡബിള്‍സ് മല്‍സരത്തിനിറങ്ങുക.
ഒളിംപിക്‌സ് മല്‍സരങ്ങളില്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടുന്നതാണ് മറ്റേതു കിരീടനേട്ടത്തിനേക്കാള്‍ തനിക്കു സന്തോഷം നല്‍കുന്നതെന്നും സെറീന വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക