|    Jun 26 Mon, 2017 5:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സാധാരണ ജനങ്ങളെ ബാധിക്കില്ല: വെങ്കയ്യ നായിഡു

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്രമോദിയുടെ തീരുമാനം പ്രശംസനീയമെന്ന് കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു. നടപടി സത്യസന്ധരായ സാധാരണക്കാരെ ബാധിക്കില്ല. എന്നാല്‍, കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമാണ് ഇപ്പോള്‍ ആശങ്കയുള്ളതെന്നും സര്‍ക്കാര്‍ തീരുമാനം അവരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും മന്ത്രി ഉറപ്പുനല്‍കി.
വിപ്ലവകരവും ധീരവുമായ നടപടിയാണ് പ്രധാനമന്ത്രി കൈക്കൊണ്ടത്.  ഇതു മൂലം പണത്തിന്റെ ശക്തിയില്‍ നിന്ന് പൊതുജീവിതത്തെ വൃത്തിയാക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കി. തീരുമാനം എടുത്ത പ്രധാനമന്ത്രിക്കു പ്രണാമം അര്‍പ്പിക്കുന്നുവെന്നും വെങ്കയ്യ ട്വിറ്ററില്‍ കുറിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക