|    Oct 18 Thu, 2018 3:51 am
FLASH NEWS

സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ആശ്വസിപ്പിച്ചവരാണ് സഹകരണ പ്രസ്ഥാനങ്ങള്‍ : അജിതാ ബീഗം

Published : 14th September 2017 | Posted By: fsq

 

ചവറ: സാധാരണക്കാരായ ആളുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് വലിയ രീതിയില്‍ പരിഹാരം കണ്ടത് സഹകരണ പ്രസ്ഥാനങ്ങളാണന്ന് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അജിതാ ബീഗം പറഞ്ഞു. കൊല്ലം ജില്ലാ പോലിസ് പെന്‍ഷനേഴ്‌സ്  സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനത്തില്‍ ആദ്യ ഷെയര്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. ഓഫിസ് പ്രവര്‍ത്തനോദ്ഘാടനം കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ രാജഗോപാല്‍ നിര്‍വ്വഹിച്ചു.  ജോലിയില്‍ നിന്നും വിരമിച്ചവര്‍ക്ക് സമൂഹത്തിനായി നിറയെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് രാജഗോപാല്‍ പറഞ്ഞു. സംഘം പ്രസിഡന്റ് വി ഗോവിന്ദപിള്ള അധ്യക്ഷത വഹിച്ചു. ചികില്‍സാ സഹായ വിതരണം, ആദ്യ നിക്ഷേപം സ്വീകരിക്കല്‍, മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കല്‍ എന്നിവ നടന്നു. മുന്‍ ഡിജിപി പിജികെ തമ്പിയെ ചടങ്ങില്‍ കമ്മീഷണര്‍ ആദരിച്ചു. എസ് ശോഭ, എസിപി എസ് ശിവപ്രസാദ്, ടി മനോഹരന്‍, കോലത്ത് വേണുഗോപാല്‍, ചവറ സിഐ ബി ഗോപകുമാര്‍, എസ്‌ഐ വിജയകുമാര്‍, വി വരദരാജന്‍, എംസി പ്രശാന്തന്‍, എസ് സലിം , ഷൈജു, ജിജു സി നായര്‍, സന്താഷ് കുമാര്‍, അബ്ദുല്‍ ഹാലി, ബിജു, രാജു, പ്രസന്നന്‍ നായര്‍, ഡി പ്രസന്നകുമാരി, കെ മഹേശന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്താദ്യമായാണ് സേനയില്‍ നിന്നും പെന്‍ഷന്‍ പറ്റിയവര്‍ക്കായി സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജില്ലയില്‍  സ്ഥിരതാമസക്കാരായ പോലിസ് ,എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ആസാം റൈഫിള്‍സ് ,ഗ്രഫ് എന്നീ പോലിസ് വിഭാഗങ്ങളില്‍ നിന്നും വിരമിച്ച ഉദ്യോസ്ഥരുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സഹകരണ സംഘത്തിന്റെ ലക്ഷ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss