|    Oct 19 Fri, 2018 2:17 pm
FLASH NEWS

സാങ്കേതിക സഹായവുമായി വികാസ്പീഡിയയും അക്ഷയയും

Published : 24th January 2017 | Posted By: fsq

 
തിരുവനന്തപുരം: സ്റ്റേറ്റ് സാക്ഷരതാ മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാരെ ഡിജിറ്റല്‍ സാക്ഷരതയുടെ ഭാഗമായി പുതിയ വളണ്ടിയര്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നു. സംസ്ഥാനത്തെ മാതൃകാ പദ്ധതിയായി പ്രേരക് മാര്‍ക്ക് ഒന്നാം ഘട്ട ഡിജിറ്റല്‍ പരിശീലനം നല്‍കി. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന വികസന പോര്‍ട്ടലായ വികാസ്പീഡിയയും സ്റ്റേറ്റ് സാക്ഷരതാമിഷനും സംയുക്തമായി തിരുവനന്തപുരം ജില്ലയെ ഡിജിറ്റല്‍ ജില്ലയാക്കി മാറ്റാനുള്ള തീവ്രയജ്ഞ പരിപാടി ആരംഭിക്കുന്നു. സംസ്ഥാന ഐടിമിഷന്റെയും, അക്ഷയയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇ-സാക്ഷരത, ഡിജിറ്റല്‍ സംവിധാനങ്ങള്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച് അവബോധം സാധാരണക്കാരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇ-മെയില്‍ വിലാസം, പാന്‍കാര്‍ഡ്, മൊബൈല്‍ ഫോണും, ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡിങ് തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും, സമ്പൂര്‍ണ അറിവിന്റെ ഉറവിടമായ വികാസ്പീഡിയ പോര്‍ട്ടലിന്റെ രജിസ്‌ട്രേഷന്‍, വിവരം നല്‍കല്‍, വിവര ശേഖരണം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നതിനും, സാക്ഷരതാ പ്രേരക്മാരെ സജ്ജമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന ആദ്യഘട്ട പരിശീലനത്തിന് വികാസ് പീഡിയ സംസ്ഥാന കോഡിനേറ്റര്‍ സി വി ഷിബു, അക്ഷയ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ബിജു വി എസ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ ധര്‍ണ തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ട്രഡീഷനല്‍ ആര്‍ട്ടിസാന്‍സ് യൂനിയന്‍(കെടിഎയു) നാളെ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുള്ള താലൂക്ക് ഓഫിസുകള്‍ കേന്ദ്രീരിച്ച് പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍മ്മാണ മേഖലയില്‍ അസംസ്‌കൃത വസ്തുക്കള്‍ക്ക് അനുഭവപ്പെടുന്ന ദൗര്‍ലഭ്യതക്ക് പരിഹാരം കാണുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം അനുവദിക്കുക, തൊഴില്‍ മേഖലയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെയും പ്രാദേശിക തൊഴിലാളികളുടെയും അനുപാതം നിശ്ചയിക്കുക, പരമ്പരാഗത തൊഴിലാളി പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിക്കുക, തൊഴിലാളികളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക, തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പി വാമദേവന്‍, പിടി വല്‍സലന്‍, വി രജഗോപാല്‍, കോട്ടക്കകം ജയകുമാര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss