|    Jan 16 Mon, 2017 6:41 pm

സാങ്കേതിക വിദ്യയുടെ സഹായം ദുര്‍ബല വിഭാഗങ്ങളില്‍ എത്തിക്കാന്‍ കഴിയണം: മുഖ്യമന്ത്രി

Published : 7th October 2016 | Posted By: Abbasali tf

കോഴിക്കോട്: പബ്ലിക് സര്‍വീസ് കമ്മീഷന്‍ സാങ്കേതികമായി മുന്നേറുമ്പോള്‍ അതിന്റെ സഹായം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ദുര്‍ബല വിഭാഗങ്ങൡ എത്തിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ ആരംഭിച്ച പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരീക്ഷകള്‍ ഓണ്‍ലൈന്‍ ആവുന്ന സാഹചര്യത്തില്‍ പിന്തള്ളപ്പെടുമെന്ന ചിന്ത അവര്‍ക്ക് ഉണ്ടാവരുത്. അതിനായി സഹായ കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കണം. അപേക്ഷാ നടപടികള്‍ ലളിതമാക്കാന്‍ ശ്രമിക്കണം. അതുപോലെ തന്നെ മാതൃഭാഷയെ പല സര്‍ക്കാര്‍ സംവിധാനങ്ങളിലും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിനു പരിഹാരമായി ഓണ്‍ലൈന്‍ പരീക്ഷകളില്‍ മലയാളം സോഫ്ട് വെയര്‍ ഉള്‍പ്പെടുത്തണം. സര്‍ക്കാര്‍ ഭരണഭാഷ മലയാളമാണെന്നിരിക്കെ ഉദ്യോഗസ്ഥര്‍ക്ക് മലയാളം അറിയോ എന്നത് പരിശോധിക്കേണ്ടതല്ലെ എന്നും മുഖ്യമന്ത്രി അറിയിച്ചു. സമൂഹത്തില്‍ പലവിധത്തിലുള്ള ജീര്‍ണതകള്‍ ബാധിക്കുമ്പോഴും അതൊന്നും ബാധിക്കാതെയാണ് പിഎസ്‌സി പ്രവര്‍ത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ജോയിന്റെ സെക്രട്ടറി കെ പി തങ്കമണി അമ്മ സാങ്കേതിക റിപോര്‍ട്ട് അവതരിപ്പിച്ചു. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍, കെ പി എസ് സി സെക്രട്ടറി സാജു ജോര്‍ജ്,  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം കെ രാഘവന്‍ എം പി, പ്രഫ. എന്‍ ശെല്‍വരാജ്, കെ പ്രേമരാജന്‍, എന്‍ രാധാകൃഷ്ണന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക