|    Oct 19 Thu, 2017 10:12 pm
FLASH NEWS

സാങ്കേതിക നൂലാമാലകളില്‍ കുരുങ്ങി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

Published : 5th August 2017 | Posted By: fsq

 

മലപ്പുറം: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് സാങ്കേതിക നൂലാമാലകളില്‍ കുരുങ്ങി നഷ്ടപ്പെട്ടേക്കുമെന്ന് ആശങ്ക. നിലവില്‍ ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. എന്നാല്‍, പല സ്‌കൂളുകളിലും സ്‌കാനര്‍ ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ സ്വന്തം ചിലവില്‍ മറ്റിടങ്ങളില്‍ പോയി അയക്കേണ്ട സ്ഥിതിയാണ്. സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പേരില്‍ ജോയിന്റ് അക്കൗണ്ടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, പുതിയ നിയമത്തില്‍ ജോയിന്റ് അക്കൗണ്ടിനു പകരം വിദ്യാര്‍ഥിയുടെ സ്വന്തം പേരില്‍ അക്കൗണ്ട് വേണമെന്നാണു പറയുന്നത്. അതുതന്നെ ആധാറുമായി ലിങ്ക് നടത്തുകയും വേണം. ഇതിനെല്ലാം അനുവദിച്ചിരുന്ന സമയം അവസാനിക്കുകയും ചെയ്തതോടെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയിലാണ്. സ്‌കോളര്‍ഷിപ്പ് പുതുക്കാനുള്ള സമയപരിധി സംബദ്ധിച്ച് കൃത്യമായ വിവരം സ്‌കൂളുകളും നല്‍കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതുമൂലം നിലവില്‍ സ്‌കോളര്‍ഷിപ്പ് കിട്ടിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷയും സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടാക്കി ഓണ്‍ലൈന്‍ വഴി പദ്ധതി പുതുക്കാനും കഴിഞ്ഞിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക