|    Jul 27 Thu, 2017 6:26 am
FLASH NEWS
Home   >  Kerala   >  

സാങ്കേതിക തകരാറ്: ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിരിച്ചിറക്കി

Published : 17th August 2016 | Posted By: Navas Ali kn

Indigo-flight.jpg.image.784.410

മുംബൈ തിരുവനന്തപുരം ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്. തിരുവനന്തപുരത്ത് നിന്നും മുംബൈ വഴി ദല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 988  വിമാനത്തിനാണ് തകരാറ് സംഭവിച്ചത്. വിമാനത്തിന്റെ മുന്‍ ചക്രം താഴാത്തതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. വിമാനം പുറപ്പെട്ടപ്പോള്‍ തന്നെ മുന്‍ചക്രം പ്രവര്‍ത്തിക്കാത്തതിനാല്‍ യാത്ര സാധ്യമല്ലെന്ന് പൈലറ്റ് അധികൃതര്‍ക്ക് സന്ദേശം അയക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയ ശേഷം വിമാനം തിരിച്ചിറക്കുകയായിരുന്നു. 180 യാത്രക്കാരാണ് വിമാനത്തില്‍  ഉണ്ടായിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക