|    Jul 25 Tue, 2017 12:18 am
FLASH NEWS
Home   >  National   >  

സാങ്കേതിക തകരാര്‍: യുദ്ധവിമാനം അടിയന്തരമായി ഇറക്കി

Published : 20th September 2016 | Posted By: Navas Ali kn

mig-21

ശ്രീനഗര്‍: സാങ്കേതിക തകരാര്‍ മൂലം മിഗ്-21 യുദ്ധ വിമാനം അടിയന്തരമായി ശ്രീനഗര്‍ വിമാനത്താവളത്തിലിറക്കി. പൈലറ്റ് അടക്കം ആര്‍ക്കും പരിക്കില്ല. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നുവെന്ന് വിമാനത്താവള വൃത്തങ്ങള്‍ പറഞ്ഞു.
വിമാനത്തിന് തീപ്പിടിക്കാതിരിക്കാന്‍ അഗ്നിശമന സേന റണ്‍വേക്കടുത്ത് നിലയുറപ്പിച്ചിരുന്നു. വിമാനം ഇറക്കിയപ്പോള്‍ അതിന്റെ രണ്ടു ടയറുകളും കത്തി. ഇതുകാരണം ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെ വിമാന സര്‍വീസുകള്‍ വൈകി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക