|    Dec 14 Fri, 2018 3:17 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സാങ്കേതികവിദ്യ നിലവാരമില്ലാത്ത അധ്യാപകരെ തഴയും: വിസി

Published : 25th November 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച് വളര്‍ന്നില്ലെങ്കില്‍ ശരാശരി അധ്യാപകര്‍ക്കും നിലവാരം കുറഞ്ഞ അധ്യാപകര്‍ക്കും പിടിച്ചുനില്‍ക്കാന്‍ പ്രയാസമാവുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍.
അധ്യാപകര്‍ കാലോചിതമായി പുതിയ നൈപുണികള്‍ ആര്‍ജ്ജിക്കുകയും സാങ്കേതികവിദ്യക്കൊപ്പം മുന്നേറുകയും വേണം. രാജ്യത്തെ അധ്യാപകരുടെ നിലവാരത്തിനപ്പുറത്തേക്ക് ഒരു രാജ്യത്തിനും വളരാന്‍ സാധിക്കില്ല. കോളേജുകള്‍ പുതിയ സൗകര്യങ്ങളും സാങ്കേതികവിദ്യകളും ആര്‍ജ്ജിക്കേണ്ടതുണ്ട്. നാക് അടക്കമുള്ള സ്ഥാപനങ്ങളുടെ അക്രഡിറ്റേഷനില്‍ ഉയര്‍ന്ന റാങ്കിലെത്താന്‍ ശ്രദ്ധിക്കണം.
കാലിക്കറ്റ് സര്‍വകലാശാലാ ഐക്യുഎസിയും ഇന്ത്യന്‍ കോളേജസ് ഫോറം കേരള ചാപ്പ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ രംഗത്തെ സാങ്കേതികവിദ്യയുടെ സ്വാംശീകരണവും കോളേജുകളുടെ അവസരങ്ങളും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെനറ്റ് ഹൗസില്‍ നടന്ന സെമിനാറില്‍ ഇന്ത്യന്‍ കോളേജസ് ഫോറം പ്രസിഡന്റ് ഡോ.ജി ഡി ശര്‍മ്മ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി മുഹമ്മദലി, രജിസ്ട്രാര്‍ ഡോ.ടി എ അബ്ദുല്‍ മജീദ്, സിന്റിക്കേറ്റ് അംഗങ്ങളായ ഗോഡ്‌വിന്‍ സാമ്രാജ്, കെ കെ ഹനീഫ, ഐക്യുഎസി ഡയറക്ടര്‍ ഡോ.പി മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss