|    Jul 16 Mon, 2018 4:56 am
FLASH NEWS

സാങ്കേതികത്വം പറഞ്ഞ് പള്ളിക്കര മേല്‍പ്പാലം നിര്‍മാണം നീട്ടരുത്: പി കെ ശ്രീമതി എംപി

Published : 19th September 2017 | Posted By: fsq

 

നീലേശ്വരം: സാങ്കേതിക പ്രശ്‌നം പരിഹരിച്ച് നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് പി കെ ശ്രീമതി എംപി ആവശ്യപ്പെട്ടു. പള്ളിക്കര മേല്‍പാലം യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പി കരുണാകരന്‍ എംപി പള്ളിക്കരയില്‍ നടത്തുന്ന അനിശ്ചിതകാല രാപകല്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി കെ ശ്രീമതി. മേല്‍പാലം പണി അനിശ്ചിതമായി നിണ്ടുപോകുന്നത് പി കരുണാകരന്‍ എംപിയുടെ കുറ്റമല്ല. മേല്‍പാലത്തിനായി എംപിയെന്ന നിലയില്‍ കരുണാകരന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സേതുഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്ളിക്കര മേല്‍പാലത്തിന് 40 കോടി രൂപ അനുവദിച്ചത്. ജില്ലയില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട 90 ശതമാനം ഗതാഗത കുരുക്കുകളും പി കരുണാകരന്‍ എംപിയുടെ ഇടപെടലിന്റെ ഭാഗമായി ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദേശീയപാത വീതി കൂട്ടുന്നതിന്റെ സാങ്കേതികത്വം പറഞ്ഞ് മേല്‍പാലത്തിന് കാത്തിരിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും അവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss