|    Apr 27 Fri, 2018 2:34 am
FLASH NEWS

സാഗരം സാക്ഷിയാക്കി ഇന്ന് ജനമഹാസമ്മേളനം

Published : 1st October 2016 | Posted By: Abbasali tf

14542663_1792494857700958_431172029_n

കോഴിക്കോട്: അധിനിവേശവിരുദ്ധ പോരാട്ടവീര്യത്തിന്റെ ചരിത്രമുറങ്ങുന്ന അറബിക്കടലോരത്ത് മനുഷ്യമഹാസാഗരം തീര്‍ത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാ സമ്മേളനം ഇന്ന്. വോളന്റിയര്‍ മാര്‍ച്ചിനും റാലിക്കും ശേഷം 4.45നാണ് സമ്മേളനം തുടങ്ങുക. സ്വപ്‌നനഗരിക്കും അരിയിടത്തുപാലത്തിനും  ഇടയില്‍ വച്ച് കൃത്യം 3.30ന് വോളന്റിയര്‍ മാര്‍ച്ച് ആരംഭിക്കും. നയനമനോഹാരിതയും മര്‍ദ്ദിത ജനവിഭാഗത്തിന് ആത്മവിശ്വാസവും കരുത്തും പകര്‍ന്ന് ബാന്റ് സംഗത്തിന്റെ മേളത്തിനനുസരിച്ച് വോളന്റിയര്‍മാര്‍  ചുവട് വയ്ക്കും. അരയിടത്തുപാലത്തിന് സമീപം വച്ച് സംസ്ഥാന- ജില്ലാ നേതാക്കളും പ്രവര്‍ത്തകരും അവരെ അനുഗമിക്കും. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വച്ച് വനിതകള്‍ കൂടി റാലിക്കൊപ്പം ചേരുന്നതോടെ ഫാഷിസത്തിനെതിരായ ഒരു മഹാപ്രവാഹമായി അത് കടപ്പുറത്തേക്കൊഴുകും. ഇന്നുവരെ കണ്ടിട്ടില്ലാത്ത മനുഷ്യ മഹാസാഗരത്തിനാണ് നഗരം സാക്ഷിയാവുക. ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്്മാന്‍് സമ്മേളനം ഉദ്ഘാടനം ചെയ്യും. 2002ല്‍ ഗുജറാത്തില്‍ ഫാഷിസ്റ്റുകളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇഹ്‌സാന്‍ ജഫ്രിയുടെ വിധവ സാകിയ ജഫ്രി, ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗവുംആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ വര്‍കിങ് കമ്മിറ്റി അംഗവുമായ മുഫ്തി സയ്യിദ് ബാഖിര്‍ അര്‍ഷദ്, പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്ധനും പൗരാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംദെ, ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭീഷണി നേരിടുന്ന പ്രമുഖ എഴുത്തുകാരായ പ്രഫ. കെ എസ് ഭഗവാന്‍, യോഗേഷ് മാസ്റ്റര്‍, മുന്നണികളുടെ പിന്‍ബലമില്ലാതെ നിയമസഭയിലെത്തിയ പിസി ജോര്‍ജ് എംഎല്‍എ, പോപുലര്‍ ഫ്രണ്ട് പ്രഥമ ചെയര്‍മാന്‍ ഇ അബൂബക്കര്‍, എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്, പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ഹമീദ്, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി, സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തകരായ എ വാസു, രൂപേഷ്‌കുമാര്‍, എന്‍ഡബ്ല്യൂഎഫ് ദേശീയ പ്രസിഡന്റ് എ എസ് സൈനബ, കാംപസ് ഫ്രണ്ട്  സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനാനന്തരം കോഴിക്കോട് എംപവര്‍ തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന ഒരു കപ്പല്‍ വിജയഗാഥ നാടകം അരങ്ങേറും. പരിപാടി  ംംം.ുീുൗഹമൃളൃീിശേിറശമ.ീൃഴ വെബ്‌സൈറ്റില്‍ തല്‍സമയം സംപ്രേഷണം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss