|    Jan 24 Wed, 2018 9:38 am
Home   >  Todays Paper  >  page 12  >  

സാക്ഷി മാലിക്കിന് ഡല്‍ഹി സര്‍ക്കാരിന്റെ ഒരുകോടി

Published : 21st August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഒളിംപിക്‌സ് ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഗുസ്തി താരം സാക്ഷി മാലിക്കിന് ഡല്‍ഹി സര്‍ക്കാരിന്റെ വക ഒരുകോടി രൂപ ഉപഹാരം. സാക്ഷിയുടെ ജന്‍മനാടായ റോത്തക് സന്ദര്‍ശിച്ചശേഷം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കൂടാതെ സാക്ഷിയുടെ അച്ഛന്‍ സുഖ്ബീര്‍ മാലിക്കിനു ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനു കീഴില്‍ ബസ് കണ്ടക്ടറായി നേരിട്ട് സ്ഥാനക്കയറ്റം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 58 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലായിരുന്നു സാക്ഷി മല്‍സരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day