|    May 27 Sat, 2017 12:41 am
FLASH NEWS

സാക്ഷി മാലിക്കിന് ഊഷ്മള സ്വീകരണം

Published : 25th August 2016 | Posted By: SMR

ചണ്ഡീഗഡ്: റിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായ വനിതാ ഗുസ്തി താരം സാക്ഷി മാലിക്കിന് ഊഷ്മള വരവേല്‍പ്പ്. റിയോയില്‍ നിന്നു ഡല്‍ഹിയില്‍ വിമാനമിറങ്ങിയ താരം പിന്നീട് ഹരിയാനയിലേക്ക് തിരിക്കുകയായിരു ന്നു. രണ്ടു വിമാനത്താവളങ്ങളിലും സാക്ഷിയെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്.
ഹരിയാനയില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ സംസ്ഥാന സര്‍ക്കാ ര്‍ താരത്തിന് 2.5 കോടി രൂപയുടെ ചെക്ക് സമ്മാനമായി കൈമാറി. കൂടാതെ സര്‍ക്കാര്‍ ജോലിയും സാക്ഷിക്കു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരും താരത്തിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വളരെ മികച്ച സ്വീകരണമാണ് തനിക്കു ലഭിച്ചതെന്നും ഇതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും സാക്ഷി പറ ഞ്ഞു. തന്റെ ഗ്രാമത്തില്‍ നിന്നും സംസ്ഥാനത്തു നിന്നും നിരവധി പേരാണ് സ്വീകരിക്കാനെത്തിയതെന്നും താരം വ്യക്തമാക്കി.
”കുറച്ചു ദിവസം വിശ്രമിക്കാനാണ് ഞാന്‍ തീരുമാനിച്ചിട്ടുള്ളത്. അതിനുശേഷം പരിശീലനം പുനരാരംഭിക്കും”- 58 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലമണിഞ്ഞ സാക്ഷി വിശദമാക്കി. റിയോയില്‍ ഇന്ത്യക്കു ലഭിച്ച ആദ്യ മെഡല്‍ കൂടിയായിരുന്നു ഇത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day