|    Oct 20 Sat, 2018 6:36 am
FLASH NEWS

സാക്ഷി: കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന് കാസര്‍കോടിന്റെ ആദരം

Published : 18th September 2017 | Posted By: fsq

 

കാസര്‍കോട്: സാക്ഷി എന്ന കാര്‍ട്ടൂണിലൂടെ 40 വര്‍ഷക്കാലം മലയാളക്കരയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാസര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന് കാസര്‍കോടിന്റെ ആദരം. മൂന്ന് ദിവസമായി നീണ്ടുനിന്ന ചടങ്ങിന്റെ സമാപന സമ്മേളനം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ ചന്ദ്രശേഖരന്‍ ആദരസമര്‍പ്പണം നടത്തി. എന്‍ എ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു.  കെ കുഞ്ഞിരാമന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. സുവനീര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, പുസ്തക പ്രകാശനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മ്മം പ്രഫ. എം എ റഹ്്മാന്‍, സാക്ഷി ചരിത്ര മുഹൂര്‍ത്തം ഫോട്ടോ പുസ്തക പ്രകാശനം കൃഷ്ണന്‍മാഷിന്റെ ഭാര്യ വി വി മേഴ്‌സി ടീച്ചര്‍ എന്നിവര്‍ നിര്‍വഹിച്ചു. ഇ പി രാജഗോപാലന്‍, പി വി കെ പനയാല്‍, ആര്‍ട്ടിസ്റ്റ് പുണിഞ്ചിത്തായ, കാര്‍ട്ടൂണിസ്റ്റ് സഗീര്‍, ജമാല്‍ കൊച്ചങ്ങാടി, പി അപ്പുക്കുട്ടന്‍, ആര്‍ട്ടിസ്റ്റ് സി എന്‍ രാജു, ടി ഇ അബ്ദുല്ല, യഹ്‌യ തളങ്കര, നാരായണന്‍ പേരിയ, ടി എ ശാഫി, എ അബ്ദുര്‍ റഹ്്മാന്‍, റഹ്്മാന്‍ തായലങ്ങാടി, പത്മനാഭന്‍ ബ്ലാത്തൂര്‍ സംസാരിച്ചു. തുടര്‍ന്ന് ഷഹബാസ് അമലിന്റെ ഗസല്‍സന്ധ്യ അരങ്ങേറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss