|    Jul 25 Tue, 2017 6:25 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സാക്ഷിക്ക് വരണമാല്യം ചാര്‍ത്തുന്നത് സത്യവര്‍ത്ത് കദിയാന്‍

Published : 7th September 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ ഫ്രീസ്‌റ്റെല്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യന്‍ അഭിമാനമായ വനിതാ താരം  സാക്ഷി മാലിക് വിവാഹിതയാവുന്നു. ഇന്ത്യന്‍ ഗുസ്തി താരവും 2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കലമെഡല്‍ ജേതാവുമായ സത്യവര്‍ത്ത് കദിയാനാണ് സാക്ഷിക്ക് വരനാവുന്നത്.
കഴിഞ്ഞ റിയോ ഒളിംപിക്‌സോടെയാണ് സാക്ഷി താരമാവുന്നത്. വനിതകളുടെ ഗുസ്തിയില്‍ ഒളിംപിക് മെഡല്‍ നേടിയ ആദ്യ വനിതാ താരമെന്ന റെക്കോഡിന് ഇവര്‍ അര്‍ഹയായിരുന്നു.
റിയോക്കുശേഷം വിവാഹം ഉണ്ടാവുമെന്ന് നേരത്തെ തന്നെ സാക്ഷി മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും കാമുനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. തന്നെ മനസിലാക്കുന്ന തന്റെ കരിയറിന് പിന്തുണ നല്‍കുന്ന ആളുതന്നെയാവും  വരനെന്ന് താരം  പറഞ്ഞിരുന്നു. ഒടുവില്‍ ഇന്ത്യയുടെ പെണ്‍കരുത്തായ സാക്ഷി തന്നെയാണ്  മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ ഹരിയാനക്കാരനായ കാമുകനെ പരിചയപ്പെടുത്തിയത്.
97 കിഗ്രാം ഗുസ്തിയില്‍ ഇന്ത്യക്കു നാല് മെഡലുകള്‍ സമ്മാനിച്ചിട്ടുള്ള കദിയാന്‍ 24കാരിയായ സാക്ഷിയേക്കാള്‍ രണ്ട് വയസ്സിന് ഇളയതാണ്. ഈവര്‍ഷം തന്നെ വിവാഹം നടത്താനാണ് തീരുമാനമെന്നു സാക്ഷിയുടെ സഹോദരന്‍ സചിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക