|    Jun 18 Mon, 2018 1:06 pm
FLASH NEWS

സാക്ഷരതാ മിഷന്റെ അക്ഷര സാഗരം പദ്ധതി പാളുന്നു

Published : 14th July 2017 | Posted By: fsq

 

വര്‍ക്കല: തീരവാസികളുടെ സാക്ഷരത ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷന്‍ ആവിഷ്‌ക്കരിച്ച അക്ഷരസാഗരം പദ്ധതി വര്‍ക്കല മണ്ഡലത്തില്‍ പാളുന്നു. ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ അടുത്തിടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. എന്നാല്‍ താരതമ്യേന തീരമേഖലകള്‍ കൂടുതലുള്ള വര്‍ക്കലയില്‍ ജനപ്രതിനിധികള്‍ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ച് പ്രാരംഭം കുറിച്ചെങ്കിലും പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം വിലയിരുത്താന്‍ തയ്യാറില്ലെന്നാണ് ആക്ഷേപമുയരുന്നത്.  നാലാംതരം, ഏഴാംതരം, പത്താംതരം തുല്യതാ പരിപാടികള്‍ ശക്തിപ്പെടുത്തുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാനലക്ഷ്യം. മൂന്ന് മാസത്തെ കാലാവധിയുള്ള അക്ഷരസാഗരം പദ്ധതി നിലവിലും പ്രാബല്യത്തിലുണ്ട്. മൂന്ന് മാസത്തെ സേവനത്തിന് 3000 രൂപയാണ് ഓണറേറിയം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ആദ്യനാളുകളില്‍ പുലര്‍ത്തിയ ആത്മാര്‍ത്ഥത തുടര്‍ന്നുള്ള നാളുകളില്‍ പ്രേരക്മാരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നാണ് തീരവാസികള്‍ പറയുന്നത്. വര്‍ക്കല മണ്ഡലത്തിലെ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ അവതാളത്തിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നതായും ആക്ഷേപമുണ്ട്. പലയിടങ്ങളിലും സംസ്ഥാന സാക്ഷരതാ മിഷന്‍ തുടര്‍വിദ്യാകേന്ദ്രമെന്ന ബോര്‍ഡുകള്‍ മാത്രമാണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss