|    Mar 26 Sun, 2017 2:56 pm
FLASH NEWS

സാക്ക സഹോദരന്‍മാര്‍ റെക്കോഡിനരികെ

Published : 11th June 2016 | Posted By: mi.ptk

granittaulantxhaka-ലെന്‍സ്: യൂറോ കപ്പിന്റെ ഗ്രൂപ്പ് എയില്‍ ഇന്നു നടക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ്-അല്‍ബേനിയ മല്‍സരം ഒരു അപൂര്‍വനിമിഷത്തിനു സാക്ഷിയാവും. സഹോദരന്‍മാര്‍ രണ്ടു വ്യത്യസ്ത രാജ്യങ്ങള്‍ക്കായി നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് കളിയുടെ പ്രധാന ആകര്‍ഷണം. ടൗലന്റ് സാക്ക അല്‍ബേനിയക്കുവേണ്ടി കളത്തിലിറങ്ങുമ്പോള്‍ സഹോദരന്‍ ഗ്രാനിത് സാക്ക സ്വിറ്റ്‌സര്‍ലന്‍ഡിനായി ബൂട്ടണിയും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു അദ്ഭുതം സംഭവിക്കുന്നത്.രണ്ടു പേരും മിഡ്ഫീല്‍ഡ ര്‍മാരാണ്. 23 കാരനായ ഗ്രാനിത് അടുത്തിടെ ഇംഗ്ലീഷ് ടീം ആഴ്‌സനലിലേക്ക് ചേക്കേറിയിരുന്നു. എന്നാല്‍ സ്വിസ് ക്ല ബ്ബായ ബാസെലിന്റെ താരമാണ് 25കാരനായ ടൗലന്റ്. തന്നെയും കുടുംബത്തെ യും സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതയുള്ള മല്‍സരമാണിതെന്നും ഈ കളിയെക്കുറിച്ച് വീട്ടില്‍ വച്ച് തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും ടൗ ലന്റ് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക