|    Jul 22 Sun, 2018 4:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സാക്കിര്‍ നായ്ക്കിന് ഇഡി സമന്‍സ്

Published : 21st January 2017 | Posted By: fsq

 

മുംബൈ: മതപ്രഭാഷകന്‍ സാക്കിര്‍ നായ്ക്കിനും അദ്ദേഹത്തിന്റെ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സയച്ചു. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് നായ്ക്കിന് സമന്‍സയച്ചതെന്നും അദ്ദേഹത്തോട് ഈമാസമൊടുവില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഘടനയ്ക്ക് പ്രത്യേകം സമന്‍സാണയച്ചത്. സാക്കിര്‍ നായ്ക് ഇപ്പോള്‍ സൗദി അറേബ്യയിലാണ്. യുഎപിഎ പ്രകാരം സാക്കിര്‍ നായ്ക്കിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞമാസം ഇഡി അദ്ദേഹത്തിനും ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി സംശയിക്കുന്ന ചില രേഖകള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയാതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss