|    Jan 17 Tue, 2017 8:12 am
FLASH NEWS

സാക്കിര്‍ നായിക്: ലീഗ് ഒറ്റക്കെട്ടാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

Published : 14th July 2016 | Posted By: SMR

പൊന്നാനി: സാക്കിര്‍ നായിക്കിനു പിന്തുണ നല്‍കുന്ന കാര്യത്തില്‍ ലീഗ് ഒറ്റക്കെട്ടാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും മുസ്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറിയും എംപിയുമായ ഇ ടി മുഹമ്മദ് ബഷീര്‍. ലീഗ് സാക്കിര്‍ നായിക്കിനെ പിന്തുണച്ചതിനെതിരേ കോ ണ്‍ഗ്രസ് ദേശിയ നേതാക്കള്‍ രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു. അഭിപ്രായം ലീഗിന്റെതല്ല, ഇടിയുടെതു മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇടി നയം വ്യക്തമാക്കിയത്. സാക്കിര്‍ നായിക്കിന്റെ കാര്യത്തില്‍ ലീഗില്‍ ഒരഭിപ്രായം മാത്രമാണുള്ളത്. പണ്ഡിതന്മാരെ അനാവശ്യമായി വേട്ടയാടുന്നത് അവസാനിപ്പിക്കണം. മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തക സമിതിയെടുത്ത തീരുമാനമാണ് താന്‍ പറഞ്ഞത്. ഐഎസ് പോലെയുള്ള തീവ്രവാദ- ഭീകരവാദ പ്രസ്ഥാനങ്ങളെ ലീഗ് തുടക്കം മുതല്‍ എതിര്‍ത്തിട്ടുണ്ടെന്നും ഇടി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക