|    Mar 25 Sat, 2017 11:24 am
FLASH NEWS

സാക്കിര്‍ നായിക്: അന്വേഷണത്തിന് ഐബിയും എന്‍ഐഎയും

Published : 10th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സാകിര്‍ നായികിനെതിരേ ബിജെപി സര്‍ക്കാര്‍ നടപടി ശക്തിപ്പെടുത്തുന്നു. സാകിര്‍ നായികിന്റെ പ്രസംഗങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ എന്‍ഐഎ, ഐബി തുടങ്ങിയവയുടെ ഒമ്പതു സംഘങ്ങളെ രൂപീകരിച്ചതായാണു വാര്‍ത്ത.
സാകിര്‍ നായികിന്റെ പ്രഭാഷണങ്ങളുടെ വീഡിയോ, സിഡികള്‍ എന്നിവ പരിശോധിക്കാന്‍ നാലു സംഘങ്ങള്‍, ഫേസ്ബുക്ക് പേജ് നിരീക്ഷിക്കാന്‍ രണ്ട് സംഘങ്ങള്‍, മറ്റു സാമൂഹികമാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ മൂന്നു സംഘങ്ങള്‍, എന്നിങ്ങനെയാണു നിയോഗിച്ചിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപോര്‍ട്ടുണ്ട്.
സാകിറിന്റെ പ്രഭാഷണങ്ങളും എഴുത്തുകളും പ്രകോപനപരവും എതിര്‍ക്കപ്പെടേണ്ടതുമാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇദ്ദേഹത്തിന്റെ മുംബൈ ആസ്ഥാനമായുള്ള സ്ഥാപനവും ഇതിലേക്കു വരുന്ന വിദേശ ധനസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുമെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സാകിര്‍ നായികിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ ആവശ്യമായ നിയമവശങ്ങള്‍ കേന്ദ്രം തിരയുന്നതായാണ് റിപോര്‍ട്ട്.
വിഷയവുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ ഏജന്‍സികള്‍ക്കു നല്‍കിയിട്ടുണ്ടെന്നും സാകിര്‍ നായികിന്റെ പ്രസംഗങ്ങളും സിഡികളും പരിശോധിച്ചുവരികയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

(Visited 141 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക