|    Oct 23 Mon, 2017 10:45 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സാക്കിര്‍ നായിക്ക് 500 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

Published : 30th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കും ചാനലിനുമെതിരേ പ്രമുഖ ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്ക് 500 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
മാധ്യമവിചാരണയിലൂടെ അര്‍ണബ് ഗോസ്വാമി തനിക്കെതിരേ വിദ്വേഷപ്രചാരണം നടത്തുന്നുവെന്നാണ് സാക്കിറിന്റെ ആരോപണം. ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചതായി സാക്കിര്‍ നായിക്കിന്റെ അഭിഭാഷകന്‍ മുബീന്‍ ഡോള്‍ക്കര്‍ വ്യക്തമാക്കി. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തിയെന്നും തന്റെയും മുസ്‌ലിം ജനതയുടെയും മതവികാരം വ്രണപ്പെടുത്തിയെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ടൈംസ് നൗ സിഇഒ അവിനാശ് കൗള്‍, ടൈംസ് ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുനില്‍ ലല്ല എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സാക്കിര്‍ നായിക്കിനെതിരേ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്ന് അഭിഭാഷകന്‍ സൂചിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക