|    Oct 23 Mon, 2017 6:22 am
Home   >  Todays Paper  >  Page 1  >  

സാക്കിര്‍ നായിക്ക്: 10 മാധ്യമങ്ങള്‍ക്കെതിരേ മാനനഷ്ടക്കേസ്

Published : 18th July 2016 | Posted By: SMR

മുംബൈ: പ്രമുഖ ഇസ്‌ലാംമതപ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് മുബീന്‍ സോള്‍ക്കര്‍ 10 ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കേരളത്തിലുള്‍പ്പെടെ യുവാക്കളെ തീവ്രവാദത്തിലേക്കല്ല, ഇസ്‌ലാമിലേക്കാണ് ക്ഷണിച്ചതെന്ന് മുബീന്‍ വ്യക്തമാക്കി. ഇവര്‍ മറ്റാരുടെയെങ്കിലും സ്വാധീനവലയത്തില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ അതിനു സാക്കിര്‍ ഉത്തരവാദിയല്ല. ചില മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുകയാണ്. ധക്കയില്‍ ആക്രമണം നടത്തിയ വ്യക്തി സാക്കിറില്‍നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് വാര്‍ത്തയെഴുതിയ ബംഗ്ലാദേശി മാധ്യമം തിരുത്ത് നല്‍കി. എന്നിട്ടും ഇന്ത്യന്‍ മാധ്യമങ്ങള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്നും മുബീന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക