|    Feb 25 Sat, 2017 3:46 am
FLASH NEWS

സാക്കിര്‍ നായിക്ക് യുവാക്കളെ ഭീകര പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്നു: കേന്ദ്രം

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: മതപ്രഭാഷകനായ സാക്കിര്‍ നായിക്ക് ഉസാമ ബിന്‍ലാദനെ പുകഴ്ത്തിപ്പറഞ്ഞു മുസ്‌ലിംകളെ ഭീകര പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്ന വ്യക്തിയെന്ന് കേന്ദ്രസര്‍ക്കാര്‍. സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) നിരോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്ത ശേഷം രണ്ടുദിവസം കഴിഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് രൂക്ഷ ആരോപണം ഉന്നയിച്ചത്. സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വെറുപ്പുമുണ്ടാക്കാന്‍ അദ്ദേഹവും അദ്ദേഹത്തിന്റെ സംഘടനയും ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതാണ്. ഹിന്ദു ദൈവങ്ങള്‍ക്കെതിരേ അദ്ദേഹം തെറ്റായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുധീര്‍കുമാര്‍ സക്‌സേന പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇദ്ദേഹത്തിനെതിരേ ഉടനെ നടപടിയെടുത്തിട്ടില്ലെങ്കില്‍ നിരവധി മുസ്‌ലിം യുവാക്കള്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് നയിക്കപ്പെടുകയും മതങ്ങള്‍ക്കിടയില്‍ ശത്രുത വര്‍ധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഐആര്‍എഫ് നിരോധിച്ചതെന്നും വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക