|    May 24 Wed, 2017 1:33 pm
FLASH NEWS

സാക്കിര്‍ നായിക്ക് നാളെ മാധ്യമങ്ങളെ കാണും

Published : 13th July 2016 | Posted By: mi.ptk

zakir-naik

മുംബൈ: പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്ക് നാളെ മാധ്യമങ്ങളെ കാണും. സ്‌കൈപ്പ് വഴിയായിരിക്കും മാധ്യമങ്ങളെ കാണുക എന്ന് സാക്കിര്‍ നായിക്ക് പ്രസ്താവനയിലൂടെ അറിയിച്ചു. ബോളിവുഡ് താരങ്ങള്‍,അഭിഭാഷകര്‍,വിവിധ എന്‍ജിഒ അംഗങ്ങള്‍ തുടങ്ങിയ പ്രമുഖ വ്യക്തികളും അദ്ദേഹത്തോടൊപ്പം മാധ്യമങ്ങളെ കാണുമെന്ന് സാക്കിര്‍ നായിക്കിന്റെ വക്താവ് അറിയിച്ചു.
ധാക്ക ആക്രമണവുമായി സാക്കിര്‍ നായിക്കിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ ഇന്റലിജന്‍സിന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ സാക്കിര്‍ നായിക്കിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് മഹാരാഷ്ട്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day