|    Jul 28 Fri, 2017 2:37 pm
FLASH NEWS
Home   >  News now   >  

സാക്കിര്‍ നായിക്കിന് പിന്തുണയുമായി മുസ്ലീംലീഗും

Published : 10th July 2016 | Posted By: G.A.G

കോഴിക്കോട്: ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരായ നീക്കങ്ങള്‍ക്കെതിരെ മുസ്ലീംലീഗ്.സ്വതന്ത്രമായ ആശയ വിനിമയവും മത പ്രചാരണവും അസാധ്യമാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ലീഗിന്റെ കോഴിക്കോട് സമാപിച്ച സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം കുറ്റപ്പെടുത്തി.  നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്നും ഇതുവഴി മതപ്രചാരണത്തെ തടസപ്പെടുത്തുകയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.
മുന്‍വിധിയോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സാക്കിര്‍ നായിക്കിനെതിരെ നീങ്ങുന്നത്. അഭിപ്രായസ്വാതന്ത്യ്രവും മതപ്രചാരണ സ്വാതന്ത്ര്യവും ഹനിക്കാന്‍ ശ്രമിക്കരുത്. നായിക് ഇക്കാലമത്രയും നിഗൂഢമായ കേന്ദ്രങ്ങളില്‍ ഒളിവില്‍ ആയിരുന്നില്ല. നിരവധി പ്രഭാഷണങ്ങള്‍ നടത്തുകയും പുസ്തകങ്ങള്‍ രചിക്കുകയും  ചെയ്തയാളാണ്. ഇസ്‌ലാമിലെ സമാധാന സിദ്ധാന്തത്തിന്റെ പ്രചാരകനാണ് സാക്കിര്‍നായിക്കെന്നും ഇ.ടി പറഞ്ഞു.  ഐഎസിനെതിരെ സാക്കിര്‍ നായിക്ക് നടത്തുന്ന പ്രസംഗത്തിന്റെ വീഡിയോയും ലീഗ് നേതാക്കള്‍ പ്രദര്‍ശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക