|    Mar 30 Thu, 2017 10:05 pm
FLASH NEWS

സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ കേന്ദ്രം പരിശോധിക്കുന്നു

Published : 9th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പരിശോധിച്ചുവരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. നിയമവിരുദ്ധമായത് എന്തെങ്കിലും കണ്ടെത്തിയാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
ധക്കയില്‍ 20 പേരെ കൊലപ്പെടുത്തിയ അക്രമികള്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടവരാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. പ്രസംഗങ്ങളുടെ ടേപ്പുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി രാജ്‌നാഥ് വ്യക്തമാക്കി. ഭീകരതയ്ക്ക് വഴങ്ങില്ലെന്നും അതിനെ നേരിടുമെന്നും രാജ്‌നാഥ് പറഞ്ഞു. അതേസമയം, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കഴിഞ്ഞദിവസം സാക്കിര്‍ നായിക് വ്യക്തമാക്കിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day