|    Apr 27 Thu, 2017 10:41 am
FLASH NEWS

സാക്കിര്‍ നായിക്കിന്റെ സംഘടനയെ നിരോധിച്ചു

Published : 15th November 2016 | Posted By: Navas Ali kn

zakir-naik

ന്യൂഡല്‍ഹി: ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചു. ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നിരോധനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. നിരോധനം സംബന്ധിച്ച് ഔപചാരിക വിജ്ഞാപനം ഉടന്‍ ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക ചാനലായ പീസ് ടിവിയുമായി ചേര്‍ന്ന് ഭീകരവാദം പ്രചരിപ്പിക്കുന്നതായി ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day