|    Apr 26 Wed, 2017 11:24 am
FLASH NEWS

സാക്കിര്‍ നായിക്കിന്റെ പിതാവ് അന്തരിച്ചു

Published : 31st October 2016 | Posted By: SMR

മുംബൈ: ഇസ്‌ലാംമത പ്രചാരകന്‍ സാക്കിര്‍ നായിക്കിന്റെ പിതാവ് അബ്ദുല്‍കരീം നായിക് (87) അന്തരിച്ചു. ഡോക്ടറും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ജനിച്ച കരീം നായിക് വിദ്യാഭ്യാസാനന്തരം ഡോക്ടറായിരിക്കെ മൂംബൈ സൈക്യാട്രിക് സൊസൈറ്റിയുടെ പ്രസിഡന്റായി 1994-95 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചു.
വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം സജീവമായിരുന്നു. സാക്കിര്‍ നായിക് ഇപ്പോള്‍ വിദേശത്താണ്. പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാക്കിര്‍ നായിക്കിന് എത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍, വൈകാതെ പിതാവിന്റെ മരണാനന്തരച്ചടങ്ങുകളില്‍ സാക്കിര്‍ നായിക് എത്തിച്ചേരുമെന്നു കുടംബ വൃത്തങ്ങള്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day