|    Oct 23 Mon, 2017 7:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സാക്കിര്‍ നായിക്കിന്റെ സംഘടനയെ ഉടന്‍ നിരോധിച്ചേക്കും

Published : 28th October 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രശസ്ത മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ ഉടന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇത് സംബന്ധിച്ച് മന്ത്രിസഭയില്‍ അവതരിപ്പിക്കാനുള്ള കരട് ആഭ്യന്തരമന്ത്രാലയം തയ്യാറാക്കുന്നതായി അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) പ്രകാരമാണ് നായിക്കിന്റെ സംഘടനയെ നിരോധിക്കാന്‍ നീക്കം നടക്കുന്നത്.
ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ അന്താരാഷ്ട്ര ഇസ്‌ലാമിക ചാനലായ പീസ് ടിവിയിലൂടെ നായിക് ഭീകരപ്രവര്‍ത്തനം പ്രോല്‍സാഹിപ്പിക്കുന്ന പ്രഭാഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചുവെന്നാരോപിച്ച് മഹാരാഷ്ട്ര പോലിസും നായിക്കിനെതിരേ കേസെടുത്തിട്ടുണ്ട്. മാത്രമല്ല ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ലഭിച്ച വിദേശസഹായം പീസ് ടിവിയിലൂടെയുള്ള ആക്ഷേപകരമായ പരിപാടിക്ക് വേണ്ടി ഉപയോഗിച്ചതായും ആരോപണമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക