|    Jul 21 Fri, 2017 12:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സാക്കിര്‍ നായിക്കിന്റെ സംഘടന രാജീവ് ഗാന്ധി ഫൗണ്ടേഷന് 50 ലക്ഷം നല്‍കി

Published : 11th September 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രശസ്ത മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) രാജീവ് ഗാന്ധി ഫൗണ്ടേഷന് 50 ലക്ഷം രൂപ സംഭാവന നല്‍കിയതായി വെളിപ്പെടുത്തല്‍. ഐആര്‍എഫിനുള്ള വിദേശ സഹായം വിലക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പാവപ്പെട്ട രോഗികളുടെ ആശുപത്രി ചെലവുകള്‍ക്കും സഹായിക്കുന്ന രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റി(ആര്‍ജിസിടി)നാണ് ഐആര്‍എഫ് സംഭാവന നല്‍കിയതെന്നും എന്നാല്‍ തുക സംഘടന തിരിച്ചുനല്‍കിയെന്നും അധികൃതര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലും ഹരിയാനയിലുമാണ് ആര്‍ജിസിടി പ്രവര്‍ത്തിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമ ലൈസന്‍സുള്ള ആര്‍ജിസിടിക്ക് 2011ലാണ് സംഭവന നല്‍കിയതെന്നും എന്നാല്‍ ബംഗ്ലാദേശിലെ ധക്ക ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തിനു ശേഷം ഈ വര്‍ഷം ജൂലൈയില്‍ സംഭാവന തിരിച്ചുനല്‍കിയെന്നും ഐആര്‍എഫ് വക്താവ് അറിയിച്ചു.
തങ്ങള്‍ മറ്റു സംഘടനകള്‍ക്കും ധനസഹായം നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുഴുവന്‍ അന്വേഷണം നടത്തിയിട്ടും സംഘടനയ്‌ക്കെതിരേയുള്ള ഒരു തെളിവുകളും ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ മുന്‍വിധിയോടെയാണ് സംഘടനയ്‌ക്കെതിരേ നടപടിയെടുത്തത്.സംഭാവന നല്‍കിയതില്‍ എന്താണ് തെറ്റെന്നും വക്താവ് ചോദിച്ചു.
അതേസമയം, ആവശ്യപ്പെടാതെയാണ് ഐആര്‍എഫ് സംഭാവന നല്‍കിയതെന്നും എന്നാല്‍ ആരോപണമുയര്‍ന്നപ്പോള്‍ തുക തിരിച്ചുനല്‍കിയെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.  അതേസമയം, സാക്കിര്‍ നായിക്കിന്റെ സന്നദ്ധ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് നേരിട്ട് വിദേശ സഹായം സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. സംഘടനയ്ക്ക് സഹായം വിതരണം ചെയ്യുന്നതിനു മുമ്പ് മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.
മന്ത്രാലയം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സംഘടന വിദേശ സഹായ നിയന്ത്രണ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മാസമാണ് ഈ സംഘടനയുള്‍പ്പെടെയുള്ളവര്‍ക്ക് വിദേശസഹായ നിയന്ത്രണ നിയമപ്രകാരമുള്ള ലൈസന്‍സ് മന്ത്രാലയം പുതുക്കി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക