|    Jul 27 Thu, 2017 12:40 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സാക്കിര്‍ നായിക്കിന്റെ വിശദാംശങ്ങള്‍ ബംഗ്ലാദേശ് ആരാഞ്ഞു

Published : 20th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രശസ്ത മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ബംഗ്ലാദേശ് ആരാഞ്ഞു. ആറു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് വാര്‍ത്താവിനിമയ മന്ത്രി ഹസനുല്‍ ഹഖ് ഇനുവാണ് ഇക്കാര്യം അറിയിച്ചത്. ഗുല്‍ഷാന്‍ ആക്രമണത്തിനു മുമ്പുതന്നെ രാജ്യത്തെ മതപണ്ഡിതന്മാര്‍ സാക്കിര്‍ നായിക്കിനെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ചില അധ്യാപനങ്ങള്‍ ഖുര്‍ആനും ഹദീസിനും നിരക്കാത്തതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സാക്കിര്‍ നായിക്കിനെതിരായ ബംഗ്ലാദേശ് നടപടി പീസ് ടിവി നിരോധിച്ചതോടെ അവസാനിപ്പിച്ചു. ഇന്ത്യയുടെ നടപടിക്കായി കാത്തിരിക്കുകയാണ്. ഇന്ത്യയിലെ അക്രമിസംഘടനകളുമായി ബംഗ്ലാദേശിലെ സംഘടനകള്‍ക്ക് ബന്ധമുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക