|    Mar 27 Mon, 2017 9:57 pm
FLASH NEWS

സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് ബംഗ്ലാദേശില്‍ നിരോധനം

Published : 11th July 2016 | Posted By: SMR

Peace-TV

ധക്ക: ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവി ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. നായിക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ധക്കയിലെ ഭക്ഷണശാലയില്‍ ആക്രമണം നടത്താന്‍ ചിലരെ പ്രേരിപ്പിച്ചുവെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണിത്.
ക്രമസമാധാനപാലനം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രത്യേക യോഗമാണ് പീസ് ടിവി ബംഗ്ലാ ചാനല്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്നു വ്യവസായമന്ത്രി ആമിര്‍ ഹുസയ്ന്‍ ആമു അറിയിച്ചു. പള്ളികളിലെ ജുമുഅ നമസ്‌കാരത്തിനിടെയുള്ള പ്രഭാഷണങ്ങള്‍ നിരീക്ഷിക്കാനും യോഗം തീരുമാനിച്ചു. പ്രകോപനപരമായ പ്രസംഗം ഉണ്ടാവുന്നുണ്ടോ എന്നു പരിശോധിക്കുമെന്നും ആമു പറഞ്ഞു. തീവ്രവാദത്തെ അപലപിച്ച് യഥാര്‍ഥ ഇസ്‌ലാമിക ബോധനത്തിനനുസരിച്ച് പ്രഭാഷണം നടത്താന്‍ രാജ്യത്തെ ഇമാമുമാരോടു സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ധക്ക ആക്രമണത്തില്‍ നായിക്കിന്റെ പങ്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണെന്ന് ആഭ്യന്തരമന്ത്രി അസദുസമാന്‍ ഖാന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നായിക്കിന്റെ ബംഗ്ലാദേശിലെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ധക്കയിലെ ഭക്ഷണശാലയില്‍ ഈമാസം ഒന്നിനുണ്ടായ ആക്രമണത്തില്‍ 22 പേരാണു മരിച്ചത്. ഈദ് സംഗമത്തിനിടയിലും സ്‌ഫോടനമുണ്ടായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day