|    Jul 21 Fri, 2017 8:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സാക്കിര്‍ നായിക്കിനെ പിന്തുണച്ച് മുസ്‌ലിം സംഘടനകളുടെ റാലി

Published : 17th July 2016 | Posted By: SMR

ചെന്നൈ: പ്രശസ്ത മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്‌ലിം സംഘടനകള്‍ ചെന്നൈയില്‍ റാലി നടത്തി. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള സാക്കിര്‍ നായിക്കിന്റെ ശബ്ദം ഞെക്കിക്കൊല്ലാനാണ് കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ അടക്കമുള്ള സംഘടനകളാണ് റാലി സംഘടിപ്പിച്ചത്.
സ്വന്തം മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25ാം വകുപ്പ് സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും അതു വളച്ചൊടിക്കരുതെന്നും സ്ത്രീകളടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. താന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയെന്ന ആരോപണം സൗദി അറേബ്യയിലെ മദീനയില്‍ നിന്നു സ്‌കൈപ്പിലൂടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാക്കിര്‍ നായിക്ക് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക