|    Mar 23 Thu, 2017 2:00 pm
FLASH NEWS

സാക്കിര്‍ നായിക്കിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും

Published : 7th July 2016 | Posted By: G.A.G

zakir-naikന്യൂഡല്‍ഹി : ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പ്രമുഖ ഇസ്്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ സാക്കിര്‍ നായിക്കിനെ എന്‍ഐഎ ചോദ്യം ചെയ്യുമെന്ന് റിപോര്‍ട്ടുകള്‍. നായിക്ക് സൗദിയില്‍ നിന്നും മടങ്ങിയെത്തിയാലുടന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് സൂചന. സാക്കിര്‍ നായിക്കിന്റെ പ്രസംഗം ആശങ്കയുണര്‍ത്തുന്നതാണെന്നും രാജ്യത്തെ വിവിധ ഏജന്‍സികള്‍ ഇതേക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു.
അതിനിടെ സക്കീര്‍ നായിക്കിന്റെ സംഘടനയെ നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചതായി ശിവസേനാ എംപി അരവിന്ദ് സാവന്ത് അറിയിച്ചു.സാക്കിര്‍ നായിക്കിന്റെ മുംബൈ ആസ്ഥാനമായുള്ള ഇസ്ലാമിക് റിസര്‍ച്ച് ഓര്‍ഗനൈസേഷന് അമേരിക്കയിലും കാനഡയിലും വിലക്ക് നിലവിലുണ്ട്.

അതേസമയം സാക്കിര്‍ നായിക്ക് വിവാദത്തില്‍ സംഭവം പഠിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സാക്കിര്‍ നായികിന്റെ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. എന്നാല്‍ തനിയ്‌ക്കെതിരെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും അക്രമികളെ താന്‍ എവിടെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും സാക്കിര്‍ നായിക് വ്യക്തമാക്കി. തന്നെ താഴ്ത്തികെട്ടാന്‍ ഇവര്‍ തന്റെ ഫോട്ടോ ഉപയോഗിക്കുകയും വാക്കുകളെ വളച്ചൊടുക്കുകയും ചെയ്യുകയാണെന്നും സാക്കിര്‍ പറഞ്ഞു. തന്റെ അനുയായികളായി നിരവധി പേരുണ്ട്. അവരെല്ലാം തന്നില്‍ നിന്നും പ്രചോദനമുള്‍കൊണ്ടവരാകാം.എന്നാല്‍ തനിയ്ക്ക് അവരെയൊന്നും അറിയില്ലെന്നും സാക്കിര്‍ വ്യക്തമാക്കി.

(Visited 1,422 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക