|    Jan 23 Mon, 2017 5:59 am
FLASH NEWS

സാക്കിര്‍ നായിക്കിനെതിരേ പരാതി നല്‍കിയത് തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി

Published : 14th July 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സാക്കിര്‍ നായിക്കിനെതിരേ പരാതിയുമായി കോടതിയെ സമീപിച്ച പി ഡി ജോസഫ് 2010ല്‍ ബിജെപി ടിക്കറ്റില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് കെട്ടി വച്ച കാശ് നഷ്ടപ്പെട്ട ആള്‍. വിശ്വാസവഞ്ചനയ്ക്കും തട്ടിപ്പിനും അഞ്ചോളം കേസുകള്‍ തൃശൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇയാളെക്കുറിച്ച് നിരവധി പരാതികള്‍ മറ്റു പോലിസ് സ്‌റ്റേഷനുകളിലും നിലവിലുണ്ട്. പൊതുപ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ അവകാശവാദങ്ങളുന്നയിച്ച് പ്രമുഖര്‍ക്കെതിരേ വിജിലന്‍സ് കോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നല്‍കി പണം തട്ടുകയാണ് പതിവെന്ന് ആരോപണമുണ്ട്. കോലഴിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാളെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
രണ്ടു പതിറ്റാണ്ട് മുമ്പാണ് ജോസഫ് തൃശൂരിലെ പുത്തന്‍മടന്‍കുന്ന് പ്രദേശത്തു താമസിക്കാനെത്തിയത്. പിതാവിന്റെ മരണശേഷം ഏകസഹോദരനെ എയ്ഡ്‌സ് രോഗിയെന്ന് മുദ്രകുത്തി വീട്ടില്‍നിന്ന് ഇറക്കിവിട്ടതായി അയല്‍വാസികള്‍ പറയുന്നു. അമ്മ മരിച്ചപ്പോള്‍ നാട്ടുകാര്‍ പിരിവെടുത്താണ് ശവസംസ്‌കാരം നടത്തിയത്. തൃശൂരില്‍ സീസര്‍ എന്ന പേരില്‍ സായാഹ്ന ദിനപത്രവും നടത്തിയിരുന്നു. ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ച് ഇല്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ കൈകാര്യം ചെയ്തതോടെ പത്രം നിര്‍ത്തി.
തൃശൂരിലെ അറക്കല്‍ പൗലോസ് മകന്‍ തോമസ്, പാങ്ങോടന്‍ ജോസ് എന്നിവരില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചതിന് പരാതി വന്നതോടെ നാട്ടുകാര്‍ ഇയാളെ ഒറ്റപ്പെടുത്തുകയായിരുന്നു. പിന്നീട് കാറ്ററിങ് മേഖലയിലേക്ക്  തിരിഞ്ഞ ഇയാളുടെ സ്ഥാപനം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാ—കം ചെയ്തതിനെ തുടര്‍ന്ന് ഹെല്‍ത്ത് സ്‌ക്വാഡ് പൂട്ടിച്ചു. പലരില്‍നിന്നും പണം വാങ്ങി ഭക്ഷണം എത്തിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് പോലിസ് സ്‌റ്റേഷനുകളില്‍ പരാതിയെത്തിയിരുന്നു. 2005ല്‍ സ്വതന്ത്രനായും 2010ല്‍ ബിജെപി സ്ഥാനാര്‍ഥിയായും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും 100ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
പോലിസ് സ്‌റ്റേഷനില്‍ കേസുകള്‍ നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി പണം തട്ടിയതിന് അഞ്ചോളം കേസുകള്‍ നിലവിലുണ്ട്. കുറച്ചുകാലമായി പ്രമുഖ യുഡിഎഫ് നേതാക്കള്‍ക്കെതിരേ കേസുകള്‍ നല്‍കുന്ന പതിവാണുള്ളത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി, കെ ബാബു, കെ എം മാണി എന്നിവര്‍ക്കെതിരേ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസുകള്‍ നല്‍കിയിരുന്നു. ഇതു നല്‍കിയതിന്റെ പേരില്‍ വീടാക്രമിച്ചു എന്നു വരുത്താനും ശ്രമിച്ചിരുന്നു. പ്രമുഖര്‍ക്കെതിരേ കേസുകള്‍ നല്‍കി പ്രശസ്തനാവാനും പി ഡി ജോസഫ് ശ്രമിച്ചിരുന്നു. പ്രശസ്തി—ക്ക് വേണ്ടിയാണ് സാക്കിര്‍ നായിക്കിനെതിരേ പരാതി നല്‍കിയതെന്നാണ് സൂചന. കുടുംബ പ്രശ്‌നങ്ങളിലും മറ്റും ഇടപെട്ട് കേസുകള്‍ കൊടുക്കാമെന്ന് പറഞ്ഞ് 12ഓളം പേരില്‍നിന്ന് പണം വാങ്ങി  പ്രശ്‌നമായപ്പോള്‍ പണം തിരികെനല്‍കി അവസാനിപ്പിക്കുകയായിരുന്നു. പൊതുപ്രവര്‍ത്തനത്തിലോ രാഷ്ട്രീയ പ്രവര്‍ത്തനത്തിലോ പി ഡി ജോസഫിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.ഝ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 521 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക