|    Jan 24 Tue, 2017 8:58 pm
FLASH NEWS

സാക്കിര്‍ നായിക്കിനെതിരേ കേസെടുക്കുന്നത് എളുപ്പമാവില്ലെന്ന് നിയമവിദഗ്ധര്‍

Published : 13th July 2016 | Posted By: SMR

ന്യൂഡല്‍ഹി/ മുംബൈ: പ്രശസ്ത മതപണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരേ മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് കേസ് എടുക്കാനാവില്ലെന്ന് നിയമവിദഗ്ധര്‍.
സത്യവും പൊതുവീക്ഷണവും തമ്മിലുള്ള വ്യത്യാസത്തെ വര്‍ഷങ്ങളായി സുപ്രിംകോടതി അതീവസൂക്ഷമതോടെ വേര്‍തിരിച്ചു നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരം മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന കുറ്റകൃത്യങ്ങളെ വ്യക്തമായി അതില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ധക്കയിലെ ആക്രമണത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന പേരില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്ന ആവശ്യം മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി തള്ളി.
പുതിയൊരു അന്വേഷണമാണ് ആവശ്യമെന്നും അതിനുശേഷമാണ് കേസ് എടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതത്തില്‍ വിശ്വസിക്കുന്നതും അതു പ്രചരിപ്പിക്കുന്നതും ഒരാളുടെ മൗലിവകാവകാശമാണെന്ന് മഹാരാഷ്ട്ര മുന്‍ അഡ്വക്കറ്റ് ജനറല്‍ ജി ആനി പറഞ്ഞു. തന്റെ മതം മറ്റ് മതങ്ങളെക്കാള്‍ മെച്ചമാണെന്ന് അവകാശപ്പെടുന്നതു കുറ്റമല്ല. എന്നാല്‍, രണ്ട് മതങ്ങള്‍ക്കിടയില്‍ വിരോധമുണ്ടാക്കുകയാണെങ്കില്‍ മൗലികാവകാശത്തിന്റെ സംരക്ഷണം ലഭിക്കുകയില്ലെന്നും ആനി വിശദീകരിച്ചു.
മഹാരാഷ്ട്ര സര്‍ക്കാര്‍, സാക്കിര്‍ നായിക്കിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സാക്കിര്‍ നായിക്കിന്റെ പ്രസംഗം രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കിയിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കും. മുസ്‌ലിംകള്‍ സാമൂഹികവിരുദ്ധര്‍ക്കെതിരേ ഭീകരന്മാരായി മാറണമെന്ന് സാക്കിര്‍ നായിക്ക് പ്രസംഗിച്ചതായാണ് ആരോപണം. എന്നാല്‍, ഏതു സന്ദര്‍ഭത്തിലാണ് അദ്ദേഹം ഈ പ്രസംഗം നടത്തിയതെന്നും പ്രസംഗത്തിന്റെ പൂര്‍ണരൂപം എന്താണെന്നും പരിശോധിക്കേണ്ടതുണ്ട്. മുതിര്‍ന്ന നിയമോപദേഷ്ടാവ് അമിത് ദേശായി മുന്നറിയിപ്പു നല്‍കി.
വിവിധ വിഭാഗങ്ങള്‍ക്കിടയി ല്‍ ശത്രുതയുണ്ടാക്കുന്ന തരത്തി ല്‍ പ്രസംഗിക്കുന്നതു കുറ്റകരമാണ്. പക്ഷേ, അത് കോടതിയില്‍ തെളിയിക്കപ്പെടണം. ഇതിനാല്‍ നായിക്കിന്റെ പ്രസംഗം കുറ്റകരമല്ലെന്നാണെന്നാണ് പ്രമുഖ അഭിഭാഷകന്‍ മുബിന്‍ സോള്‍ക്കര്‍ അഭിപ്രായപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 137 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക