|    Oct 18 Wed, 2017 10:23 pm
FLASH NEWS
Home   >  National   >  

സാക്കിര്‍ നായിക്കിനെതിരെ കേസെടുക്കാനാകില്ലെന്ന് മഹാരാഷ്ട്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Published : 12th July 2016 | Posted By: mi.ptk

zakir-naik

മഹാരാഷ്ട്ര:ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായ്ക്കിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് മഹാരാഷ്ട്ര ഇന്റലിജന്‍സ്  റിപ്പോര്‍ട്ട്. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പരിശോധിച്ചശേഷമാണ് അദ്ദേഹത്തെ അറസ്റ്റ്  ചെയ്യാനോ കേസെടുക്കാനോ സാധിക്കുന്ന തരത്തിലുള്ള തെളിവുകളില്ലെന്ന് മഹാരാഷ്ട്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പരിശോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
സാക്കിര്‍ നായിക്കിന്റെ 100 കണിക്കിന് പ്രസംഗങ്ങള്‍ക്കൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ തെളിവുകളും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നുവെന്ന നായിക്കിന്റെ മുന്‍ സഹായി നല്‍കിയ മൊഴിയും ഇന്റലിജന്‍സ് വിഭാഗം പരിശോധിച്ചു.എന്നാല്‍ ഇതില്‍ നിയമവിരുദ്ധമായി ഒന്നും തന്നെയില്ലെന്നാണ്  ഇന്റലിജന്‍സ്  കണ്ടെത്തല്‍.ധാക്ക ആക്രമണത്തില്‍ സാക്കിര്‍ നായിക്കിന് ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കുന്ന തരത്തിലുള്ള തെളിവുകളും കണ്ടെത്താന്‍ ഇന്റലിജന്‍സിനായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക