|    May 27 Sat, 2017 9:22 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സാക്കിര്‍ നായിക്കിനെതിരേയുള്ള ആരോപണം ചെറുക്കണം: ഫ്രട്ടേണിറ്റി ഫോറം

Published : 12th July 2016 | Posted By: sdq

ദോഹ: ഇല്ലാത്ത ഭീകരബന്ധം ആരോപിച്ച് മുസ്‌ലിം നേതാക്കളെ വിവാദങ്ങളില്‍ കുടുക്കി വേട്ടയാടാനുള്ള ഭരണകൂട, മാധ്യമ ശ്രമങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്ന് ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റിഫോറം കേരള ചാപ്റ്റര്‍ ആവശ്യപ്പെട്ടു. ലോക പ്രശസ്ത ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്കിനെ ഭീകര ബന്ധം ആരോപിച്ച് വേട്ടയാടാനുള്ള നീക്കം മുളയിലെ നുള്ളിക്കളയേണ്ടതാണ്. ലോകം കണ്ട പ്രശസ്തനായ പ്രബോധകനാണ് ഡോ. നായിക്. ലോകത്തെമ്പാടും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ തുറ ന്ന വേദികളിലാണ് അവതരിപ്പിക്കപ്പെടുന്നത്.
കഴിഞ്ഞ മാസങ്ങളില്‍ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലുള്ള അദ്ദേഹത്തിന്റെ പര്യടനവും ജനപങ്കാളിത്തവും അദ്ദേഹത്തിന് പൊതു സമൂഹത്തിലുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്. ഇത്തരമൊരു വ്യക്തിയെ തീവ്രവാദ ബന്ധം ആരോപിച്ചു കുരുക്കിലാക്കുവാനുള്ള ഭരണകൂടത്തിന്റെയും ചില മാധ്യമങ്ങളുടേയും ശ്രമങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര അജണ്ട മാത്രമാണുളളതെന്ന് വ്യക്തമാണ്. ഇതിനെതിരെ ജനാധിപത്യവിശ്വാസികളും പൗരസമൂഹവും ജാഗ്രതപാലിക്കണമെന്നും ഫ്രട്ടേണിറ്റി ഫോറം ആവശ്യപ്പെട്ടു. അഹമ്മദ് കടമേരി, മുഹമ്മദലി കെ, സാജിദ്, അനസ് അബ്ദുറഹിമാന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day