|    Nov 25 Sat, 2017 2:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സാക്കിര്‍ നായിക്കിനെതിരായ നീക്കം അപലപനീയം: ഇമാംസ് കൗണ്‍സില്‍

Published : 11th July 2016 | Posted By: SMR

zakir Naik

തിരുവനന്തപുരം: പ്രമുഖ ഇസ്‌ലാമികപ്രവര്‍ത്തകനും പ്രഭാഷകനുമായ ഡോ. സാക്കിര്‍ നായിക്കിനെതിരായ നീക്കം മുസ്‌ലിം പ്രബോധകരുടെ വായയടപ്പിക്കാനുള്ള ഫാഷിസ്റ്റുകളുടെ കുടിലതന്ത്രത്തിന്റെ ഭാഗമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷന്‍ മൗലാനാ മുഹമ്മദ് ഈസ ഫാദില്‍ മമ്പഈ.
ഏതെങ്കിലും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം അറസ്റ്റ്‌ചെയ്താല്‍ ഇവിടെ ആര്‍ക്കും മതപ്രവര്‍ത്തനം നടത്താന്‍ കഴിയില്ല. അത് ഭരണഘടനാലംഘനമാണ്. ഈ വിഷയത്തില്‍ മുസ്‌ലിംസംഘടനാ നേതൃത്വം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ അവസ്ഥ ആരും മറന്നുപോവരുത്. ഇന്ത്യയുടെ ഭദ്രത തകര്‍ക്കുന്ന ദുരന്തമാണ് ഫാഷിസം. രാജ്യത്തെ കലാപത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് അതിന്റെ ലക്ഷ്യം. മുസ്‌ലിംകളെ പ്രകോപിപ്പിച്ചു കലാപമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ ദുരന്തം തിരിച്ചറിഞ്ഞ് സമചിത്തതയോടെ പ്രതിഷേധിക്കാന്‍ സമുദായം തയ്യാറാവണമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക