|    Mar 28 Tue, 2017 2:06 am
FLASH NEWS

സാക്കിര്‍ നായിക്കിനും ഉവൈസിക്കും എതിരായ നീക്കം അപലപനീയം: പോപുലര്‍ ഫ്രണ്ട്

Published : 9th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായ്ക്, എംഐഎം നേതാവും എംപിയുമായ അസാദുദ്ദീന്‍ ഉവൈസി എന്നിവരെ പൈശാചികവല്‍ക്കരിക്കാനുള്ള ഹിന്ദുത്വ വലതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും ശ്രമം അപലപനീയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ എം ശരീഫ് പറഞ്ഞു.
ഇസ്‌ലാമിക അധ്യാപകനും സംവാദകനുമാണ് സാക്കിര്‍ നായ്ക്. സമാധാനപരമായ മാര്‍ഗത്തിലൂടെ ഇസ്‌ലാമിക പ്രബോധനം നടത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. എല്ലാ തരത്തിലുള്ള ഭീകരതയെയും എപ്പോഴും വിമര്‍ശിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ എല്ലായിടത്തും ലഭ്യമാണ്. അദ്ദേഹത്തിന് ആയിരക്കണക്കിന് ശ്രോതാക്കളുമുണ്ട്.
ഓണ്‍ലൈനില്‍ അദ്ദേഹത്തിന്റെ വീഡിയോ ഫോളോ ചെയ്യുന്ന ഒരാള്‍ ചെയ്ത കാര്യത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണമെന്ന് പറയുന്നത് യുക്തിരാഹിത്യമാണ്. ദുഷ്ടലാക്കോട് കൂടിയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും അന്വേഷണ ഏജന്‍സികളും അദ്ദേഹത്തിനെതിരേ പ്രസ്താവനയിറക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും മതപ്രസംഗങ്ങളും തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് സര്‍ക്കാരിന്റെ ഈ നീക്കം.
ഹൈദരാബാദ് സ്‌ഫോടനക്കേസില്‍ ആരോപണവിധേയരാവയവര്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത ഉവൈസിയെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇതേ ലക്ഷ്യത്തോടെയാണ്. എല്ലാ പ്രതികളുടെയും മൗലിക അവകാശമാണ് നിയമസഹായം.
രാജ്യത്തെ ജൂഡീഷ്യല്‍ സംവിധാനത്തെക്കുറിച്ച് അറിയാത്തതുകൊണ്ടോ അല്ലെങ്കില്‍ ഉവൈസിയുടെ രാഷ്ട്രീയ നിലപാടുകളെ ഇഷ്ടമില്ലാത്തതു കൊണ്ടോ ആണ് അദ്ദേഹം തീവ്രവാദത്തിന് പിന്തുണ നല്‍കുന്നു എന്ന് വിമര്‍ശിക്കുന്നത്.
ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ മുസ്‌ലിം നേതാക്കളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് ഈ രണ്ടു സംഭവങ്ങളിലും നടക്കുന്നത്. രാജ്യത്തെ വിവേകശാലികളായവര്‍ സാക്കിര്‍ നായിക്കിനെയും ഉവൈസിയെയും പിന്തുണച്ച് രംഗത്തുവരണമെന്ന് കെ എം ശരീഫ് അഭ്യര്‍ഥിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day