|    Aug 24 Thu, 2017 4:54 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സാക്കിര്‍ നായികിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു

Published : 24th November 2016 | Posted By: SMR

zakir-naik

ന്യൂഡല്‍ഹി: പ്രശസ്ത മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെയും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഐആര്‍എഫിന്റെയും അക്കൗണ്ടുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മരവിപ്പിക്കാന്‍ എന്‍ഐഎയുടെ പ്രത്യേക അന്വേഷണസംഘം  ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. സാക്കിര്‍ നായികിനും ഐആര്‍എഫിനും അതിലെ ജീവനക്കാര്‍ക്കുമെതിരേ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പരത്തിയെന്ന് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി നായികുമായി ബന്ധമുള്ള ഇടങ്ങളില്‍ എന്‍ഐഎ തിരച്ചില്‍ നടത്തി ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഐഎസില്‍ ചേര്‍ന്ന അബൂ അനസിന് ഐആര്‍എഫ് 80,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക